ചാരുംമൂട് : പൊലീസ് ഉദ്യേഗസ്ഥരെ കൈയേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. ആദിക്കാട്ടുകുളങ്ങര ആഷിക് മൻസിലിൽ ആഷിക് (30) ആദിക്കാട്ടുകുളങ്ങര ദാറുൽ സലാം വീട്ടിൽ മുഹമ്മദ് സുൽഫി (45)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൈയേറ്റത്തിനിരയായ എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ രാഹുൽ എന്നിവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ചയുണ്ടായ തർക്കമാണ് സംഭവത്തിൻെറ തുടക്കം. ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എന്നിവരാണ് ആശുപത്രിയിലുള്ളത്. സുൽഫിയുടെ മകനും മറ്റൊരാളും സ്കൂട്ടറിൽ വരുമ്പോൾ പൊലീസ് സംഘം തടഞ്ഞ് വാഹനം കസ്റ്റഡിയിലെടുത്തു. ലോക് ഡൗൺ ലംഘിച്ചതിനും ഹെൽമിറ്റില്ലാതെ യാത്ര ചെയ്തതിനുമായിരുന്നു വാഹനം പിടിച്ചെടുത്തത്.
ഇതിൽ ക്ഷുഭിതരായ സുൽഫിയും ആഷിക്കും വാഹനം പിടിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്ന് കരുതി ആദിക്കാട്ടുകുളങ്ങരയിൽ ഡ്യൂട്ടി ചെയ്യുയായിരുന്ന ഹൈവേ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.