നസീമ, സുബൈദ, ഡോ. സ്വപ്ന
Posted On
date_range Updated On
date_range രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു
കൊച്ചി: നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടർ സ്വപ്ന ഹൃദയസ്തംഭനത്തെ തുടർന്നും മരിച്ചു.
രോഗിയുമായി പോയ കാറാണ് വഴിയാത്രക്കാരെ ഇടിച്ചത്. മരിച്ചവർക്ക് ഒപ്പമുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.