Posted On
date_range Updated On
date_range റെയിൽവേ ട്രാക്കിൽ രണ്ടുപേർ മരിച്ച നിലയിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷൻമാരാണ് മരിച്ചത്. ഇതര സംസ്ഥാനക്കാരാണെന്നു സംശയിക്കുന്നു.
ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഉച്ചയ്ക്ക് രണ്ടോടെയാണ് കണ്ടെത്തിയത്. ട്രെയിനിൽ വാതിൽപടിയിൽ ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ട്രാക്കിൽ അൽപം വളവുള്ള പ്രദേശമാണിത്. ഇതുവഴി തീവണ്ടി പോകുന്നതിനിടെ വാതിൽ താനെ അടഞ്ഞ് ഇരുവരും ട്രാക്കിലേക്കു തെറിച്ച് വീണതാണെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.