കവിയൂരിൽ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്​റ്റിൽ

തിരുവല്ല: കവിയൂരിൽ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ. കവിയൂർ കണിയാമ്പാറ കുന്നിൽ താഴെയിൽ വീട്ടിൽ ലിജിൻ എന്ന ശ്രീജിത്ത് (32), ഇലവിനാൽ മാമന്നത്ത് വീട്ടിൽ മോൻസി എന്നിവരാണ് പിടിയിലായത്. ഇവർ മാവേലിക്കരയിൽ സുഹൃത്തി​െൻറ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പൊലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞത്. വീടുകയറി അക്രമം നടത്തിയ കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തിരുവല്ല സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്‌ കുമാറിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു.

രക്ഷപ്പെടാനുപയോഗിച്ച കാറും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾക്ക് കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.