Posted On
date_range Updated On
date_range വിദേശത്ത് രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂയോർക്ക്: വിദേശത്ത് രണ്ടുമലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക ചിക്കാഗോയിലെ ഡെസ്പ്ലെയ ിൻസിൽ താമസിക്കുന്ന മാന്നാനം സ്വദേശി സെബാസ്റ്റ്യൻ വല്ലാത്തറക്കൽ (44 വയസ്), ലണ്ടനിൽ താമസിക്കുന്ന വെളിയനൂർ സ്വദേശി അനൂജ് കുമാർ (41 വയസ്) എന്നിവരാണ് മരിച്ചത്.
കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യൻ കഴിഞ്ഞ 11 വർഷമായി ഡിസ്പ്ലൈൻസിലാണ് കുടുംബമായി താമസിക്കുന്നത്. ജൈനമ്മ ആണ് ഭാര്യ. ഏക മകൻ ജിതിൻ സെബാസ്റ്റ്യൻ, മരുമകൾ അഞ്ചു ജോസഫ്, കൊച്ചുമകൻ ജോയൽ ജിതിൻ. സഹോദരങ്ങൾ: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ, എൽസമ്മ.സംസ്കാരം പിന്നീട് നടത്തും.
രണ്ടാഴ്ചയായി അനൂജ് കുമാർ കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. അനൂജ് കുമാറിെൻറ കുടുംബം നാട്ടിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.