പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂർണമായി കത്തി നശിക്കുകയായിരുന്നു.
കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് തള്ളി നീക്കിയതിനാൽ അവയിലേക്ക് തീ പടർന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.