Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു
കരിപ്പൂർ: കനത്ത മഴെയ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30ന് റാസൽഖൈമയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, 6.50ന് ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് എന്നിവ കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. എയർഇന്ത്യ എക്സ്പ്രസ് വിമാനം പിന്നീട് രാത്രി 8.30ന് തിരിച്ചെത്തി.
തുടർന്ന് രാത്രി 9.45ന് 180 യാത്രക്കാരുമായി റാസൽഖൈമയിലേക്ക് മടങ്ങി. സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിൽ യാത്ര അവസാനിപ്പിച്ചു. ഇൗ വിമാനത്തിലുണ്ടായിരുന്ന 98 യാത്രക്കാരെ റോഡ് മാർഗം കോഴിക്കോെട്ടത്തിച്ചു.
സ്പൈസ്ജെറ്റ് വിമാനം പിന്നീട് ദുബൈയിലേക്ക് മടങ്ങേണ്ടതായിരുന്നു. ഇതിനായി മറ്റൊരു വിമാനം ഏർപ്പെടുത്തി, രാത്രി 10.45ന് 140 യാത്രക്കാരുമായി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.