Posted On
date_range Updated On
date_range ബലി പെരുന്നാളിന് രണ്ടു ദിവസം പൊതുഅവധി
തിരുവനന്തപുരം: ബലി പെരുന്നാളിന് കേരളത്തിൽ രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നാളെ ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.
കേരളത്തിൽ ജൂണ്‍ 29 വ്യാഴാഴ്ചയാണ് ബലിപെരുന്നാൾ.
പരീക്ഷകൾ മാറ്റിവെച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഇൻ കംപ്യൂട്ടർ എൻജിനിയറിങ് (കാറ്റഗറി നമ്പർ 680/2022), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582/2022) തസ്തികകളിലേക്ക് ജൂൺ 29-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ജൂലായ് 19ലേക്ക് മാറ്റിയതായാണ് പി.എസ്.സി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.