Posted On
date_range Updated On
date_range ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; രണ്ടു പേർ പിടിയിൽ
കിളിമാനൂർ: ആളില്ലാത്ത വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് നിലവിളക്കുകളും വെങ്കല തട്ടങ്ങളുമടക്കം കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാരേറ്റ് പേടികുളം ഊത്തുകുളങ്ങര ലക്ഷം വീട്ടിൽ താമസക്കാരായ ഷാനവാസ് (32), സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.
കാരേറ്റ് മാർക്കറ്റിന് സമീപം അനുപമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് ഇവരുടെ വീടിന്‍റെ വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയത്.
കിളിമാനൂർ സി.ഐ സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ കിരൺ, ശ്രീരാജ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.