Posted On
date_range Updated On
date_range 625 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ
ഒറ്റപ്പാലം: ഫോറസ്റ്റ് റേഞ്ചിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുണ്ടക്കോട്ടുകുറുശ്ശിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 625 കിലോ ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തിൽപ്പെട്ട രണ്ടുപേരെ പിടികൂടി. മൂന്ന് ബൈക്കും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
മോളൂർ മുണ്ടക്കോട്ടുകുറുശ്ശി വഴക്കപറമ്പിൽ ഹമീദ് (38), നെല്ലായ പപ്പടക്കാരൻ അബ്ദുൽ റഹ്മാൻ (34) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തതായി ഫോറസ്റ്റ് റേഞ്ചർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.
600 കിലോ ചന്ദനത്തിെൻറ വെള്ളയും 25 കിലോ കാതലുമാണ്. സംഘത്തിലെ രണ്ട് പേർ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ചന്ദനത്തിെൻറ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.