Posted On
date_range Updated On
date_range മാതാവിന്റെയും സഹോദരന്റെയും കൺമുന്നിൽ സ്കൂൾ വാനിനടിയിൽപെട്ട് രണ്ടരവയസ്സുകാരൻ മരിച്ചു
വെള്ളറട: സ്കൂളിൽ നിന്നെത്തിയ ജ്യേഷ്ഠസഹോദരനെ വിളിക്കാന്‍ മാതാവിനൊപ്പം വന്ന രണ്ടര വയസ്സുകാരന് സ്കൂള്‍ ബസ് തട്ടി മരിച്ചു. കീഴാറൂര്‍ കുറ്റിയായണിക്കാട് മൈലക്കര അനീഷ് ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന് വിഘ്നേഷാണ് ദാരുണമായി മരിച്ചത്.
വെള്ളിയാഴ്ച് വൈകുന്നേരം നാലിനായിരുന്നു സംഭവം. സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന ബസ് തട്ടി വിഘ്നേഷ് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.