‘ടി.വി കള്ളൻ’ ഒടുവിൽ പിടിയിൽ

തി​രൂ​ർ: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത് ടി.​വി മോ​ഷ്​​ടി​ക്കു​ന്ന​യാ​ൾ ഒ​ടു​വി​ൽ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് കോ​യ​മ്പ​ത്തൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ​മാ​ന രീ​തി​യി​ൽ മു​റി​യെ​ടു​ത്ത് ടി.​വി​യു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

തി​രൂ​രി​ലെ ടൂ​റി​സ്​​റ്റ്​ ഹോ​മി​ൽ ക​ഴി​ഞ്ഞ ജൂ​ൺ 24ന് ​മു​റി​യെ​ടു​ത്ത് സ​മാ​ന രീ​തി​യി​ൽ ടി.​വി മോ​ഷ്​​ടി​ച്ചി​രു​ന്നു. സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വ്യാ​ജ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മു​റി​യെ​ടു​ത്ത് ടി.​വി ക​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​യു​ള്ള​തി​നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് തി​രൂ​രി​ലെ​ത്തി​ക്കു​മെ​ന്ന് എ​സ്.​ഐ സു​മേ​ഷ് സു​ധാ​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - tv-theif-arrested-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.