ബിദർകാടിന് സമീപം പഞ്ചോറ എസ്റ്റേറ്റിൽ വൈദ്യുതി കമ്പനിയിൽനിന്ന് ഷോക്കേറ്റ് ചെരിഞ്ഞ കാട്ടുകൊമ്പൻ
Posted On
date_range Updated On
date_range തിന്നാൻവേണ്ടി കമുക് മറിച്ചിട്ടു, വൈദ്യുതി ലൈൻ അറ്റു വീണു; ഷോക്കേറ്റ് കൊമ്പൻ ചെരിഞ്ഞു
ഗൂഡല്ലൂർ: ബിദർക്കാട് പഞ്ചോറ എസ്‌റ്റേറ്റിലെ തേയിലതോട്ടത്തിൽ കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈദ്യുതി ലൈൻ കമ്പി തുമ്പിക്കൈയിൽ ചുറ്റിയ നിലയിലാണ് ജഡം കാണപ്പെട്ടത്. തിന്നാൻവേണ്ടി കമുക് മറിച്ചിട്ടപ്പോൾ സമീപത്തുകൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് കമുക് വീണ് കമ്പി അറ്റു വീഴുകയായിരുന്നു. ഇതിൽ നിന്നാണ് കൊമ്പന് ഷോക്കേറ്റ തെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. വ്യാഴാഴ്ച ആറു മണിയോടെയാണ് ആന ചെരിഞ്ഞു കിടക്കുന്നത് നാട്ടുകാർ കണ്ടത്. ബിദർക്കാട് റേഞ്ച് വനപാലകർ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് ജഡം പോസ്റ്റുമോർട്ടം നടത്തി. കാട്ടുകൊമ്പൻ ചെരിയാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.