Posted On
date_range Updated On
date_range അരിത ബാബുവിന്റെ വീട് ആക്രമിച്ചവർക്കെതിരെ നിസ്സാര വകുപ്പ്: വിശദീകരണം തേടി
ആലപ്പുഴ: കായംകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിെൻറ വീട് ആക്രമിച്ചവർക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന പരാതിയിൽ വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല പൊലീസ് മേധാവി അനേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിയമപരമായ കർത്തവ്യങ്ങൾ നിർവഹിക്കാൻ കായംകുളം ഡിവൈ.എസ്.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് അഡ്വ. ജോൺസൺ എബ്രഹാം സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.