Posted On
date_range Updated On
date_range നടിയെ മാനഭംഗപ്പെടുത്താൻ ശ്രമം; നടനായ റിട്ട. ഡിവൈ.എസ്.പിക്കെതിരെ കേസ്
കാഞ്ഞങ്ങാട്: സിനിമ സീരിയൽ നടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിനിമ നടൻ കൂടിയായ റിട്ട. ഡിവൈ.എസ്.പിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി വി. മധുസൂദനനെതിരെയാണ് (59) കേസ്.
കഴിഞ്ഞദിവസം രാത്രി മധുസൂദനന്‍റെ ഉടമസ്ഥതയിലുള്ള പെരിയ കല്യാട്ടെ വീട്ടിലാണ് സംഭവം. ടെലിഫിലിമുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടി. ഈ വീട്ടിലാണ് നടി താമസിച്ചിരുന്നത്.
മദ്യപിക്കാൻ നിർബന്ധിക്കുകയും അത് നിരസിച്ചപ്പോൾ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്ത് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊല്ലം സ്വദേശിനി 23കാരിയായ നടിയുടെ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.