മുഹമ്മദ് ഇസ്മയിൽ

ഒരു വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊല്ലാൻ ശ്രമിച്ച പിതാവ് അറസ്​റ്റിൽ

ചടയമംഗലം: ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്​റ്റിൽ.

നിലമേൽ എലികുന്നാംമുകൾ താഹ മൻസിലിൽ മുഹമ്മദ് ഇസ്മയിലാണ്​ (40) അറസ്​റ്റിലായത്. കഴിഞ്ഞ രാത്രിയാണ് ഇയാൾ മകൻ അബ്​ദുൽ റഹീമിനെ കിണറ്റിലെറിയാൻ ശ്രമിച്ചത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്മയിലിനെ തടഞ്ഞു​െവച്ച് ചടയമംഗലം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വീടും ആക്രമിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

Tags:    
News Summary - tried to kill one year old kid father arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.