പുൽപള്ളി: ഏഴുവർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച മുള ൈതകൾ തണലൊരുക്കിയതിെൻറ ആഹ്ലാദത്തിലാണ് പുൽപള്ളി ടൗണിലെ ടെമ്പോ, ട്രാക്ടർ സ്റ്റാൻഡിലെ ൈഡ്രവർമാർ. ടെമ്പോക്കും ട്രാക്ടറിനുമുള്ള സ്റ്റാൻഡ് സീതാദേവി അമ്പലത്തിന് അടുത്തേക്ക് മാറ്റിയപ്പോൾ ഇരിപ്പിടം സൗകര്യം ൈഡ്രവർമാർ ഒരുക്കിയതിനൊപ്പം ചുറ്റും മുള തൈകളും നട്ടുപിടിപ്പിച്ചു. ആ തൈകളാണ് ഇന്ന് പടർന്ന് പന്തലിച്ച് ഇവർക്കും ഈ വഴി യാത്ര ചെയ്യുന്നവർക്കും തണലൊരുക്കിയിരിക്കുന്നത്.
ഏതുസമയവും കുളിർമയുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ വഴി കാൽനടയായി യാത്ര ചെയ്യുന്ന വയോജനങ്ങളും മറ്റും ഇവിടെയെത്തുമ്പോൾ വിശ്രമിക്കുന്നത് ഈ മുളങ്കൂട്ടങ്ങൾക്ക് ചുവട്ടിലാണ്. ൈഡ്രവർമാർ മുള നിൽക്കുന്ന ഭാഗങ്ങൾക്ക് നടുവിൽ ചെറിയ ഷെഡ് നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.