താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് മരങ്ങൾ വീണു. ഇതേത്തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് പൂർണമായി അടഞ്ഞു.
മരങ്ങൾ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കുന്നതിനായി കൽപറ്റയിൽ നിന്ന് ഫയർഫോഴ്സ് യൂനിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ചുരം മേഖലയിൽ ശക്തമായ മഴ തുടരുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ചുരം വഴി യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കുകയോ ഇതര പാതകൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. അടിയന്തരമായി മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.