Posted On
date_range Updated On
date_range ചികിത്സപ്പിഴവ്: ആരോപണങ്ങൾ പരിശോധിക്കാൻ യോഗം
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ആവർത്തിക്കുന്ന ചികിത്സപ്പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കലാണ് പ്രധാന അജണ്ട.
പ്രിൻസിപ്പൽമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിനെത്താനാണ് നിർദേശം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം നാല് സംഭവങ്ങളാണ് സമീപകാലത്ത് നടന്നത്. നാലു വയസ്സുകാരിക്ക് കൈവിരലിനുപകരം നാവിന് ശസ്ത്രക്രിയ ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവമാണ് മറ്റൊന്ന്. ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലുള്ള യുവതിയെ ഐ.സി.യുവിൽ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിത സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.