ആദ്യ വിമാനയാത്ര മോഹിച്ചെത്തിയ ബംഗാളികളെ ട്രാവൽ ഏജൻസി കബളിപ്പിച്ചു

നെടുമ്പാശ്ശേരി: ആദ്യ വിമാനയാത്ര മോഹിച്ചെത്തിയ ബംഗാൾ സ്വദേശികളെ വ്യാജ ടിക്കറ്റ്​ നൽകി ട്രാവൽ ഏജൻസി കബളിപ്പിച ്ചു. ഇവർക്ക് സഹായം നൽകാതെ നെടുമ്പാശ്ശേരി പൊലീസ് ട്രാവൽ ഏജൻസിയെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചു. മറുനാടൻ തൊ ഴിലാളികളെ അതിഥികളായി മാനിക്കണമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് തട്ടിപ്പിനിരയായവരെ സഹായിക്കാതെ നെടുമ്പാശ്ശേരി പൊലീസ് തടിതപ്പിയത്.

മൂന്നുമാസം മുമ്പാണ് നാല് ബംഗാളികൾ നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ മൂവാറ്റുപുഴയിലെ ട്രാവൽ ഏജൻസിക്ക് 4000 രൂപ വീതം നൽകിയത്. ശനിയാഴ്ച ഏജൻസി ഇവർക്ക് ഇ-ടിക്കറ്റ് നൽകി. ഇതുമായി വിമാനം കയറാനെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നറിഞ്ഞത്. തുടർന്ന് മണിക്കൂറുകളോളം സി.ഐ.എസ്.എഫുകാരുടെ ചോദ്യം ചെയ്യലിന് ഇവർ ഇരകളായി.

തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. എന്നാൽ, ഇ-ടിക്കറ്റ് വ്യാജമാണെന്നറിഞ്ഞിട്ടും ട്രാവൽ ഏജൻസി ഉടമയെ വിളിച്ചു വരുത്താൻ പൊലീസ് തയാറായില്ല. ട്രാവൽ ഏജൻസിയിലെ ചിലർ നെടുമ്പാശ്ശേരി സ്​റ്റേഷനിലെത്തിയതായും പറയപ്പെടുന്നു. കേസെടുത്താൽ വ്യാജരേഖയുമായി യാത്രചെയ്യാൻ ശ്രമിച്ച കുറ്റത്തിന് ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബംഗാളികൾ വിമാനയാത്ര മോഹം ബാക്കിയാക്കി തിരികെ മടങ്ങി.

Tags:    
News Summary - travel agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.