Sherin Selin Mathew

നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു മരിച്ച നിലയിൽ

കൊച്ചി: നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഷെറിൻ സെലിൻ മാത്യുവിനെ (27) മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്.

രാവിലെ 10.30 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ആരംഭിച്ചു.

മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലും ഇവർ ഇത്തരം വിഷമങ്ങൾ സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - Transgendre Model and Actress Sherin Selin Mathew found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.