Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം; പ്രതികൾ പിടിയിൽ
കഴക്കൂട്ടം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറിനെ അക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇടുക്കി സ്വദേശിയായ ട്രാൻസ്മെൻ ആൽബിനെയാണ് അക്രമിച്ചത്. അക്രമത്തിൽ ആൽബിന്റെ തലക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ റോഡിൽ നിന്ന അഞ്ചംഗ സംഘം ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ ആൽബിനെ മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യ ലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നു പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.