24 സി.ഐമാർക്ക്‌ സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് 24 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം. ഗുണ്ടാമാഫിയ ബന്ധത്തിന്‍റെയും പെരുമാറ്റദൂഷ്യത്തിന്‍റെയും പേരിൽ സസ്പെൻഡ് ചെയ്ത പേട്ട സി.ഐ റിയാസ് രാജക്ക് പകരം ക്രൈംബ്രാഞ്ച് ആസ്ഥാനം സി.ഐ എസ്‌.എസ്‌. സുരേഷ്‌ ബാബുവിനെ നിയമിച്ചു. ഗുണ്ട-മണൽമാഫിയ ബന്ധത്തിന്‍റെ പേരിൽ സസ്പെന്‍ഷനിലായ മംഗലപുരം സി.ഐ സജേഷിന് പകരം തിരുവനന്തപുരം സിറ്റി സൈബർ ക്രൈം സി.ഐ സിജു കെ.എൽ. നായർക്കാണ് സ്റ്റേഷന്‍റെ ചുമതല.

സ്ഥലം മാറ്റം ലഭിച്ചവരും മാറ്റം ലഭിച്ച സ്റ്റേഷനും ചുവടെ:

സുരേഷ്‌ വി. നായർ (താനൂർ കൺട്രോൾ റൂം), സിബിൻ (കെപ), ജി.എസ്‌. രതീഷ്‌ (വലിയതുറ), ടി. സതികുമാർ (പൊഴിയൂർ), കെ. വിനുകുമാർ (സൈബർ പൊലീസ്‌, തിരുവനന്തപുരം റൂറൽ), സി.ആർ. രാജേഷ്‌കുമാർ (വടകര കൺട്രോൾ റൂം), പ്രസാദ്‌ അബ്രഹാം വർഗീസ്‌ (ഏറ്റുമാനൂർ), ജി. അനൂപ്‌ (തൃക്കൊടിത്താനം), ജി. അജീബ്‌ (പള്ളിക്കത്തോട്‌), എസ്‌. പ്രദീപ്‌ (വിജിലൻസ്‌), കെ.എം. മഹേഷ്‌കുമാർ (കറുകച്ചാൽ), എ. സജിത്ത്‌ (മലപ്പുറം ക്രൈംബ്രാഞ്ച്‌), കെ.ജി. ഋഷികേശൻ നായർ (കാട്ടൂർ), എം.എ. സന്തോഷ്‌ (സുൽത്താൻ ബത്തേരി), കെ.പി. ബെന്നി (വടക്കാഞ്ചേരി), എ. ആദംഖാൻ (പറമ്പിക്കുളം), പി.എൽ. ഷൈജു (കൽപറ്റ), ബി.കെ. സിജു (വെള്ളമുണ്ട), എൻ. ബിശ്വാസ്‌ (ബേപ്പൂർ), വി. സിജിത്ത്‌ (പനമരം), എം. ഷൈലേഷ്‌കുമാർ (നാട്ടുകൽ), കെ. സതീഷ്‌കുമാർ (ചാലിശേരി)എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് സി.ഐമാർ.

അതേസമയം, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ, സസ്പെൻഷനിലായ മംഗലപുരം എ.എസ്.ഐ എസ്. ജയന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുണ്ടാബന്ധത്തിന്‍റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ സാജിദിന് നേരെ വധഭീഷണി മുഴക്കിയത്. സാജിദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതോടെയാണ് ജയനെതിരെ കേസെടുത്തത്.

ഗുണ്ടാബന്ധത്തിെൻറ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിനിമയെപോലും വെല്ലുവിധം ഗുണ്ടാമാഫിയ-പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. എസ്.എച്ച്.ഒ അടക്കം ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയുമായിരുന്നു.

Tags:    
News Summary - Transfer of 24 C.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.