Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കിടെ യുവാവിനെ മയക്കി കവർച്ച; ആഭരണവും മൊബൈൽ ഫോണും പണവും കവർന്നു
മുളങ്കുന്നത്തുകാവ്: ട്രെയിൻ യാത്രക്കിടെ യുവാവിനെ മയക്കി കിടത്തി ആഭരണവും മൊബൈൽ ഫോണും പണവും കവർന്നു. അബോധാസ്ഥയ ിലായ യുവാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. ആലപ്പുഴ സ്വദേശി ജിതിൻലാലാണ് കവർച്ചക്കിരയായത്. മംഗലാപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന ആൾ നൽകിയ ചായ കുടിച്ച ശേഷമാണ് മയങ്ങിയതെന്നാണ് നിഗമനം. ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. പാതി മയക്കത്തിലുള്ള യുവാവ് പരസ്പര വിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. മയക്കം പൂർണമായി മാറാൻ മണിക്കൂറുകൾ കാത്തിരിക്കണമെന്ന് ഡോക്ടർ പറഞ്ഞു. റെയിൽവേ പൊലീസ് അേന്വഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.