Posted On
date_range Updated On
date_range കോഴിക്കോട് കുണ്ടായിത്തോട് ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു
കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിഹല (15) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ടാണ് അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.