Posted On
date_range Updated On
date_range മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ
ബംഗളൂരു: ട്രെയിൻതട്ടി മലയാളി യുവാവ് മരിച്ച നിലയിൽ. കണ്ണൂർ പാനൂർ ചെറ്റക്കണ്ടി പനംപറത്ത് കൃഷ്ണെൻറയും ശാരദയ ുടെയും മകൻ ഷിനോജ് (32) ആണ് മരിച്ചത്. ബംഗളൂരുവിലെ ഹെഗ്ഡെ നഗറിലെ ബേക്കറിയിൽ പലഹാരങ്ങളുണ്ടാക്കുന്ന കുക്കായി ജോലി ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതൽ ഷിനോജിനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഉച്ചയോടെ ബംഗളൂരു കെ.ആർ.പുരം റെയിൽേവ സ്റ്റേഷനു സമീപം ട്രാക്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കെ.ആർ.പുരം പൊലീസ് കേസെടുത്തു. ശിവാജി നഗർ ബോവറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നടപടികൾ പൂർത്തിയാക്കി കെ.എം.സി.സി പ്രവർത്തകരുടെ സഹായേത്താടെ ബുധനാഴ്ച മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷിംജിത്ത്, ഷിൽമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.