Posted On
date_range Updated On
date_range മലയാളികൾക്കായി ആദ്യ ട്രെയിൻ ഡൽഹിയിൽനിന്ന്
തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായി നാലിടങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഡൽഹി, മുംബൈ കേരള ഹൗസുകളിലും ചെന്നൈ, ബംഗളൂരു നോർക്ക ഒാഫിസുകളിലുമാണ് ഇവ പ്രവർത്തിക്കുക.
കാൾ സെൻററും സജ്ജീകരിക്കും. കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 493 വാഹനങ്ങൾ ടൂറിസം വകുപ്പ് കണ്ടെത്തി. മലയാളികളെ കൊണ്ടുവരാനുള്ള ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നാകും പുറപ്പെടുക. തീയതി ഉടൻ അറിയാം. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നും പ്രത്യേക ട്രെയിൻ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.