മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. കീഴ്ശ്ശേരി സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഫൗസാൻ (4), മേൽമുറി സ്വദേശി അഫ്സൽ അലിയുടെ മകൻ ആദിൽ ഫിറാഷ് (7) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് ശേഷം കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടിൽ കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറത്ത് ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലും തോട്ടിൽ നീരൊഴുക്ക് വർധിച്ചിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുരുന്നുകളുടെ വേർപാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.