കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ പകലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെ ള്ളിയാഴ്ച രാവിലെ മുതൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ കോൺക്രീറ്റ് ചെയ്ത ഭാഗം അടർന്ന് പോകുന്നതിനാലാണിത്.
അറ്റകുറ്റപ്പണി നടക്കുന്ന രാത്രി ഒമ്പത് മുതൽ രാവിലെ ആറു വരെയുള്ള പൂർണ ഗതാഗത നിരോധനത്തിന് പുറമെയാണ് പകൽ സമയത്തെ ഭാഗിക നിയന്ത്രണം. മഴ പെയ്യുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന വരുത്തി പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇസ്മയിൽ പറഞ്ഞു.
നിലവിൽ ചെറിയ വാഹനങ്ങൾക്ക് പാലത്തിെൻറ ഒരു ഭാഗത്തുകൂടി സഞ്ചരിക്കാം.
മറ്റു വാഹനങ്ങൾക്ക് ഇതുവഴി പോകാം: കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ്-തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി, ചമ്രവട്ടം വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.