Posted On
date_range Updated On
date_range തൃശൂരിൽ 50 പേർ അറസ്റ്റിൽ; ജോലിക്കെത്തിയവരെ തടഞ്ഞ് സമരക്കാർ
കൊച്ചി: ചേളാരി ഐ.ഒ.സിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയ തൊഴിലാളികളെ ട്രേഡ് യൂനിയൻ പ്രവർത്തകർ തടഞ്ഞു. കൊച ്ചി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്. ഇവിടെ നേരത്തേയുള്ള ഷിഫ്റ്റിൽ ജോലിക്കെത്തിയവർ ഇപ്പോൾ ജോലി തുടരുന്നുണ്ട്. രാവിലെ എട്ട് മണിക്ക് ശേഷം ജോലിക്കെത്തിയവരെ ട്രേഡ് യൂനിയനുകാർ തടഞ്ഞു.
തൃശൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനുകൾ തടഞ്ഞ 50 പേരെ അറസ്റ്റ് ചെയ്തു. പുലർച്ചെ ഇവിടെ 12 മണിക്കാണ് ട്രെയിൻ തടഞ്ഞത്. ജില്ലയിലെ മറ്റ് റെയിൽവെ സ്റ്റേഷനുകളിലും ട്രെയിൻ തടഞ്ഞു. ജീവനക്കാർ പണിമുടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓടുന്നില്ല. ഓട്ടോ- ടാക്സി സർവീസ് അപൂർവ്വമാണ്. ഇരുചക്ര വാഹനം ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ ധാരാളം ഓടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.