തിരുവനന്തപുരം: ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങൾ ജൂൺ 15നകം പ്രവർത്തന ക്ഷമമാക്കണം. ജില്ലാ പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലനം നൽകി നിയോഗിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പരിശോധന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നടത്തണം.
ടൂറിസം കേന്ദ്രങ്ങളിൽ മയക്കുമരുന്ന് കച്ചവടം, വ്യഭിചാരം, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എസ്.എച്ച്.ഒ മാരോട് നിർദേശിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാർക്കും മറ്റും യൂനിഫോം നിർബന്ധമാക്കാൻ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടും. വഴിയോര കച്ചവടക്കാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യാത്ത കച്ചവടക്കാരെ പൊലീസിെൻറയോ ടൂറിസം സഹായ കേന്ദ്രത്തിെൻറയോ അനുവാദമില്ലാതെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല. വിദേശികളും ഇതര സംസ്ഥാനങ്ങളിലുള്ളവരുമായ ടൂറിസ്റ്റുകൾ കൂടുതലെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകൾ സംസാരിക്കാനറിയുന്ന പൊലീസുദ്യോഗസ്ഥർ ഉണ്ടെന്ന് ഉറപ്പുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.