പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 20ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം.

കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിദ്യാർഥികളുമായി മൂന്നാറിൽനിന്ന് വന്ന ബസും ആലുവ ഭാഗത്ത്നിന്ന് മൂവാറ്റുപഴ ഭാഗത്തേക്ക് പോയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

Tags:    
News Summary - Tourist bus and a lorry collided in Perumbavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.