തിരുവനന്തപുരം: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് സമ്പൂർണ അവധിയായി പ്രഖ്യാപനം. ഞായറാഴ്ച ദിവസം കടകൾ തുറക്കരുതെന്നും വാഹനങ്ങൾ ഓടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, ഞായറാഴ്ചയായ നാളെ ഇക്കാര്യം നടപ്പാക്കാൻ പ്രയാസമുണ്ടാകുമെന്നും അടുത്ത ഞായറാഴ്ച മുതൽ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകളോ ഓഫിസുകളോ ഞായറാഴ്ച തുറക്കാൻ പാടില്ല. വാഹനങ്ങൾ നിരത്തിലിറക്കരുത്. അടുത്ത ഞായറാഴ്ച മുതൽ നിയന്ത്രണം കർശനമായി നടപ്പാക്കും. നേരത്തെ ഞായറാഴ്ച തുറക്കാൻ അനുവദിച്ച കടകളും ഇനി ഞായറാഴ്ച പ്രവർത്തിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.