മുഹമ്മ: ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ പുത്തനങ്ങാടി ജങ്ഷന് വടക്കുവശം കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി ഇടിച്ച് വീട്ടുമതിലുകളും കുടിവെള്ള പൈപ്പും ബി.എസ്.എൻ.എൽ കേബിളും തകർന്നു. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.
ഡോ. കമറുദ്ദീൻ, വിശാഖത്തിൽ പ്രദീപ് എന്നിവരുടെ വീട്ടുമതിലുകളാണ് തകർന്നത്. ആർക്കും പരിക്കില്ല. തലയോലപറമ്പ് സ്വദേശിയുടെതാണ് ടോറസ് ലോറി. ചാലക്കുടി സ്വദേശി അനൂപായിരുന്നു ഡ്രൈവർ. റോഡിന്‍റെ ഇടത് വശത്തെ കാനയിലേക്ക് ലോറിയുടെ വീലുകൾ ഇറങ്ങിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.