സദാനന്ദൻ

വി​ല്‍പ​ന​ക്കാ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി രാവിലെ ലോട്ടറിയെടുത്തു; പെയിന്‍റ്​ തൊഴിലാളിക്ക്​ 12 കോടി ബമ്പർ

കോ​ട്ട​യം: വി​ല്‍പ​ന​ക്കാ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി വാ​ങ്ങി​യ ടി​ക്ക​റ്റി​​ന്​ 12 കോ​ടി​യു​ടെ ബ​മ്പ​ർ സ​മ്മാ​നം. സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ പെ​യ്​​ന്‍റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ അ​യ്മ​നം ഓ​ളി​പ്പ​റ​മ്പി​ല്‍ സ​ദാ​ന​ന്ദ​നാ​ണ്​ (68) ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ വാ​ങ്ങി​യ എ​ക്‌​സ്.​ജി 218582 ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ര്‍ഹ​മാ​യ​ത്. വൈ​കീ​ട്ടാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

വ​ല്ല​പ്പോ​ഴും മാ​ത്രം ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന സ​ദാ​ന​ന്ദ​നെ, ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ണ്ട​പ്പോ​ൾ മൂ​ന്ന്​ ടി​ക്ക​റ്റ് മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഒ​ന്നെ​ടു​ക്കാ​നും ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ നി​ര്‍ബ​ന്ധി​ച്ചു. ആ​ദ്യ ര​ണ്ടു​ത​വ​ണ​യും നി​ര​സി​ച്ച സ​ദാ​ന​ന്ദ​ന്‍ പി​ന്നീ​ട് ടി​ക്ക​റ്റ് വാ​ങ്ങി.

വൈ​കീ​ട്ട്​ ടി.​വി​യി​ൽ ഫ​ലം ക​ണ്ട്​ ഒ​ത്തു​നോ​ക്കി​യ​പ്പോ​​ഴാ​ണ്​ കോ​ടീ​ശ്വ​ര​നാ​യെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. എ​സ്.​ബി.​ഐ അ​യ്മ​നം ശാ​ഖ മാ​നേ​ജ​ര്‍ അ​രു​ണി​ന്​ വൈ​കീ​ട്ട് ടി​ക്ക​റ്റ് കൈ​മാ​റി.

പ്രാ​യ​ത്തി​ന്‍റെ​യും രോ​ഗ​ത്തി​ന്‍റെ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള സ​ദാ​ന​ന്ദ​ന്‍ വ​ല്ല​പ്പോ​ഴു​മാ​ണ് ജോ​ലി​ക്ക്​ പോ​യി​രു​ന്ന​ത്. ത​നി​ക്കും മ​ക്ക​ള്‍ക്കു​മു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ തീ​ര്‍ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യ​മെ​ന്ന്​ സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Took the morning lottery at the insistence of the sellers; 12 crore bumper for paint worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.