വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും നാളെ അവധി

കൽപറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗണവാടികൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇതുവരെ തുറന്നത്. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പ്പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 46 സ്ത്രീകളും 46 പുരുഷന്‍മാരും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റിയത്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പടെ 23 പേരെയും ചുണ്ടക്കിനി കോളിനിയിലെ അംഗണവാടിയില്‍ ഏഴ് കുടുംബങ്ങളിലെ 11 സ്ത്രീകളും 10 പുരുഷന്‍മാരും നാലു കുട്ടികളും ഉള്‍പ്പടെ 25 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ പൂള്ളക്കുണ്ട് അംഗണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ ആറു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും മൂന്നു കുട്ടികളും ഉള്‍പ്പടെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വൈത്തിരി താലൂക്കിലെ കരിങ്കുറ്റി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ടു കുടുംബങ്ങളിലെ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടെ ആറു പേരെയും മുട്ടില്‍ നോര്‍ത്ത് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 18 സ്ത്രീകളും 20 പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടെ 43 പേരെയും മാറ്റിപ്പാര്‍പ്പിച്ചു

Tags:    
News Summary - Tomorrow is a holiday for schools where the relief camp is running in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.