Posted On
date_range Updated On
date_range കള്ള് വാങ്ങാൻ വൻതിരക്ക്; പൊലീസ് ഷാപ്പ് പൂട്ടിച്ചു
തളിപ്പറമ്പ്: കള്ള് വാങ്ങാൻ വന്നവർ സാമൂഹിക അകലം പാലിക്കാതെ തിരക്കുകൂട്ടിയപ്പോൾ പൊലീസെത്തി ഷാപ്പ് പൂട്ടിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലാണ് സംഭവം.
ഷാപ്പിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കള്ളിന് വരിനിന്നവർ മുഖാവരണം ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാതെ കൂടി നിൽക്കുകയായിരുന്നു.
സംഭവം കണ്ടവർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഷാപ്പ് അടപ്പിക്കുകയും തുടർ ദിവസങ്ങളിൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.