Posted On
date_range Updated On
date_range കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയില്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നു
കോഴിക്കോട്: സമ്പന്നമായ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയില്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പൊന്‍കണിയൊരുക്കി കേരളം കണികണ്ടു. വിഷുക്കണി കാണാന്‍ ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെട്ടത്. വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രത്യേക പൂജകള്‍ നടന്നു.
കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമൊക്കെ എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു ഉരുളിയിലേക്ക് ഒരുക്കിവെയ്ക്കുകയാണ് പുതുതലമുറ. കണിവെള്ളരിക്കുമൊപ്പം അഷ്ടമംഗല്യവും, കോടിമുണ്ടും, നിറപറയും, വാല്‍ക്കണ്ണാടിയും, താലത്തിലെ ഫല സമൃദ്ധിയിൽ വഴിയിലുപേക്ഷിച്ച കാർഷികസംസ്കാരത്തിന്റെ ഒരുപിടി നല്ല ഓർമകളുമാണ് വിഷു സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.