ഒറ്റദിവസം 1271 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 16.12; ആശങ്കയിൽ കോഴിക്കോട്
കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1271 പേർക്ക്. സംസ്ഥാനത്ത് ഇന്ന് ആകെ കോവിഡ് സ്ഥിരീകരിച്ചത് 6986 പേർക്കാണ്. അതിൽ നല്ലൊരു ശതമാനവും കോഴിക്കോട് ജില്ലയിലാണ്.
സംസ്ഥാനത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.75 ആണെങ്കിൽ കോഴിക്കോട് അത് 16.12 ശതമാനം ആണ്. കോവിഡ് സ്ഥിരീകരിച്ചവരിൽ 1243 പേരും സമ്പർക്കം വഴിയാണ്. ഉറവിടമറിയാത്ത കേസുകൾ 18 ആണ്.
ഞായറാഴ്ച 407 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 6643 പേരാണ്. ഇതുവരെ 1,27,184 പേർ രോഗമുക്തി നേടി.
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ശരാശരി നിരക്ക് 8.72 ശതമാനം ആണെങ്കിൽ ഞായറാഴ്ചയത് ഇരട്ടിയായത് ആശങ്കക്ക് വകവെക്കുന്നതാണ്. 8203 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 1271 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 529 പേരാണ്. കോഴിക്കോട് കോർപ്പറേഷൻ, മേപ്പയൂർ, കൊയിലാണ്ടി എന്നിവയാണ് ഞായറാഴ്ച കൂടുതൽ കോവിഡ് ബാധിതരുള്ള ക്ലസ്റ്ററുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.