Posted On
date_range Updated On
date_range കെ.എൻ.എ ഖാദറിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം നുണയെന്ന് ടി.എൻ പ്രതാപൻ
തൃശൂർ: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം നുണയെന്ന് ടി.എൻ പ്രതാപൻ എം.പി. കളവ് പറയുന്നതിന്‍റെ ഉസ്താദാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി വിഭാഗീതയുടെ മതിൽ കെട്ടുന്നുവെന്നും പ്രതാപൻ ആരോപിച്ചു.
ബി.െജ.പി വോട്ട് ആകർഷിക്കുന്ന പ്രകടനമാണ് കെ.എൻ.എ ഖാദർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഗുരുവായൂരില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി ധാരണ ഉറപ്പിച്ചു. ഗുരുവായൂരില്‍ യു.ഡി.എഫ് ജയിക്കുമെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.
മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി വോട്ടിനായി ബി.ജെ.പി വക്താവിനെ പോലെയാണ് സംസാരിക്കുന്നത്. മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാറിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.