Posted On
date_range Updated On
date_range സീപ്ലെയിൻ അഷ്ടമുടിയിലും പുന്നമടയിലും അനുവദിക്കില്ല; മുന്നറിയിപ്പുമായി ടി.ജെ. ആഞ്ചലോസ്
കൊല്ലം: സീപ്ലെയിൻ പദ്ധതി അഷ്ടമുടിയിലോ പുന്നമടക്കായലിലോ അനുവദിക്കില്ലന്ന് സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറിയും മത്സ്യത്തൊഴിലാളി നേതാവുമായ ടി.ജെ. ആഞ്ചലോസ്. ഡാമിലോ മത്സ്യബന്ധനമില്ലാത്ത ജലാശയങ്ങളിലോ സീപ്ലെയിൻ പറക്കുന്നതു കൊണ്ട് വിരോധമില്ല. പക്ഷെ, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
11 വർഷം മുമ്പ് കൊല്ലത്തും ആലപ്പുഴയിലും കൊണ്ടുവരാൻ ആലോചിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിച്ചത്. അന്നത്തെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.