Posted On
date_range Updated On
date_range വാഗൺ ട്രാജഡിക്ക് പകരം പ്രകൃതിദൃശ്യങ്ങൾ; വിവാദത്തിൽനിന്ന് തലയൂരാൻ െറയിൽവേ
തിരൂർ: വാഗൺ ട്രാജഡി ചിത്രങ്ങൾ മായ്ച്ച് വെട്ടിലായ െറയിൽവേ അധികൃതർ മറ്റ് ചിത്രങ്ങൾ സ്ഥാപിച്ച് വിവാദമൊഴിക്കാനുള്ള ശ്രമത്തിൽ. തിരൂർ-പൊന്നാനിപ്പുഴ, ഉണ്യാൽ ബീച്ച്, കടലുണ്ടി പക്ഷിസങ്കേതം, തിരൂർ- പൊന്നാനിപ്പുഴയുടെ ഉദ്ഭവസ്ഥലമായ അയ്യപ്പനോവ് വെള്ളച്ചാട്ടം എന്നിവയുടെ ചിത്രങ്ങളാണ് വെള്ളിയാഴ്ച രാത്രി വാഗൺ ട്രാജഡി ചിത്രം മായ്ച്ച അതേ ചുവരിൽ ഫ്രെയിം ചെയ്ത് തൂക്കിയത്.
വാഗൺ ട്രാജഡി മായ്ച്ച നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. രാഷ്ട്രീയ അജണ്ടയില്ലെന്നും ചിത്രങ്ങൾ ഭീതി സൃഷ്ടിക്കുന്നെന്നതിനാലാണ് നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.