മലപ്പുറത്ത്​ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു; 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം: കോവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ക​​​ൂടി  ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്​, ഒതുക്കുങ്ങൽ, താനാളൂർ, നന്ന​മ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയം​ങ്കോട്​, ആല​ങ്കോട്​, വെട്ടം, പെരുവള്ളൂർ ​ഗ്രാമപഞ്ചായത്തുകളിലാണ്​ നിരോധനാജ്ഞ. നേരത്തെ എട്ട്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊണ്ടോട്ടി നഗരസഭ, പോരൂർ, പള്ളിക്കൽ, പുളിക്കൽ, മംഗലം, ചീക്കോട്, ചെറുകാവ്​, മൊറയൂർ എന്നിവിടങ്ങളിലാണ്​ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

ഇന്ന്​ രാത്രി ഒമ്പത്​ മുതൽ ഈ മാസം 30ാം തീയതി വരെയാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനം കൂടുതലുള്ള പ്രദേശങ്ങളിലാണ്​ നിരോധനാജ്ഞ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിൽ ആളുകൾ കൂട്ടം കൂടുന്നത്​ കർശനമായി നിയന്ത്രിക്കും.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം 2776 പേർക്കാണ്​കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 2675 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. 378 പേർക്ക്​ രോഗമുക്​തിയും ഉണ്ടായി.

Tags:    
News Summary - Tightens restrictions in Malappuram; Prohibition in 16 panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.