Posted On
date_range Updated On
date_range കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ
കണ്ണൂർ: പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവയെത്തി. കണ്ണൂർ അടയ്ക്കാത്തോടിലാണ് സംഭവം. വീട്ടുമുറ്റത്തേക്ക് കടുവ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തെ വീട്ടുപറമ്പിൽ കടുവ നിൽക്കുന്നതിന്‍റെ മൊബൈൽ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
ഒരാഴ്ചയായി മേഖലയിൽ ഈ കടുവ കറങ്ങി നടക്കുകയാണ്. നാലു തവണയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. ഇതെല്ലാം പുലർച്ചെയായിരുന്നു. ഇതേതുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാലിപ്പോൾ പട്ടാപ്പകൽ തന്നെ പ്രദേശത്ത് കടുവ ഇറങ്ങി നടന്നതാണ് പുതിയ സംഭവം. ഇതോടെ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.