വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി

മാനന്തവാടി: വയനാട് തവിഞ്ഞാലിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനപാലകർ സ്ഥാപിച്ച കൂട്ടിൽ അർധരാത്രിയോടെ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി. ആരോഗ്യനില പരിശോധിച്ച ശേഷം കടുവയെ വനത്തിലേക്ക് വിടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

തവിഞ്ഞാൽ മക്കിക്കൊല്ലിയിലെ ജനവാസ മേഖലയിലാണ് കടുവ പരിഭ്രാന്തി പരത്തിയത്. പ്രദേശവാസികൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് വനപാലകർ കടുവയെ പിടികൂടാൻ നടപടി സ്വീകരിച്ചത്.

രാത്രി എട്ടു മണിയോടെ കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പശുവിന്‍റെ ശരീരാവശിഷ്ടം തിന്നാൻ എത്തിയ കടുവ കൂട്ടിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശവാസികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനപാലകരെ തടഞ്ഞിരുന്നു.

Tags:    
News Summary - Tiger caught in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.