Posted On
date_range Updated On
date_range രാമച്ചിയിൽ അഞ്ചംഗ മാവോവാദിസംഘം; പോലീസ് തിരച്ചിൽ നടത്തി
കേളകം (കണ്ണൂര്‍): കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തി പ്രദേശമായ രാമച്ചിയില്‍ അഞ്ചംഗ മാവോവാദി സംഘം എത്തി. തുടർന്ന് മേഖലയിൽ പൊലീസ്അ ന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കാണ് മാവോവാദികൾ സ്ഥലത്തെത്തി ഭഷ്യ സാധനങ്ങൾ ശേഖരിച്ചു മടങ്ങിയത്. സംഘത്തിൽ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പോലീസിന് വിവരം നൽകി.
മുൻപ് പല തവണ പ്രദേശത്തു മാവോവാദി സംഘം രാമച്ചി കുറിച്ചിയ കോളനിയില്‍ എത്തിയിട്ടുള്ളതിനാല്‍ അന്വേഷണം ഊർജിതമാക്കി. മാവോവാദികൾ എത്തിയതായുള്ള വിവരം പോലീസ് സ്ഥിരീകരിച്ചു. ഇരിട്ടി ഡി.വൈ .എസ്.പി യുടെ നേതൃത്വത്തിൽ തണ്ടർ ബോൾട്ട് മേഖലയിൽ തെരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.