മുൻ കമീഷണർ അങ്കിത് അശോക്
Posted On
date_range Updated On
date_range തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: റിപ്പോർട്ട് സമർപ്പിച്ചു; അഞ്ചു മാസത്തിന് ശേഷം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു.
600 പേജുള്ള റിപ്പോർട്ട് സീലുവെച്ച കവറിൽ മെസഞ്ചർ വഴിയാണ് ഇന്നലെ ഡി.ജി.പിക്ക് കൈമാറിയത്. ഡി.ജി.പി ഓഫിസിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് റിപ്പോർട്ട് പരിശോധിക്കുമെന്നാണ് വിവരം.
ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു എ.ഡി.ജി.പിക്ക് ആദ്യം നൽകിയിരുന്ന നിർദേശം. പിന്നീട് ഇതുസംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.
എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവന്നതിന് പിന്നാലെയാണ് ഈ അന്വേഷണ റിപ്പോർട്ടും ചർച്ചയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.