80 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

നെ​യ്യാ​റ്റി​ൻ​ക​ര: 80 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്ര​യി​ൽ നി​ന്ന്​ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ്​ സം​ഘം പി​ന്തു​ട​രു​ന്ന​ത്​ ക​ണ്ട്​ ആ​നാ​വൂ​ർ കു​ള​ക്കോ​ട്ടെ ക​ട​യി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം കാ​റി​ലു​ള്ള​വ​രെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കാ​ട്ടാ​ക്ക​ട പാ​ല​ക്കു​ന്ന് സ്വ​ദേ​ശി സി​ബി​ൻ രാ​ജ്, കൂ​വ​ള​ശ്ശേ​രി സ്വ​ദേ​ശി ഗോ​കു​ൽ കൃ​ഷ്ണ, മ​ണ്ണ​ടി​ക്കോ​ണം സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​യ​ത്. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വെ​ളി​യാ​ങ്കോ​ട് സ്വ​ദേ​ശി ലാ​ൽ, ഊ​രു​ട്ട​മ്പ​ലം സ്വ​ദേ​ശി ബ്ര​ഹ്മി​ൻ എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Three people were arrested with 80 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.