പമ്പാനദിയിൽ ഒഴുക്കിൽ പെട്ട് മൂന്നുപേരെ കാണാതായി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. പമ്പാനദിയിലെ പരപ്പുഴ കടവിലാണ് അപകടം. ചെട്ടികുളങ്ങര സ്വദേശികളായ എബിൻ (24), മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരെയാണ് കാണാതായത്.

മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തി വരികയാണ്.

Tags:    
News Summary - Three people are missing in Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.