Posted On
date_range Updated On
date_range ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി
തൃശൂർ: പീച്ചി ഡാമിന്റെ റീസര്വോയറില്പ്പെട്ടട്ട വാണിയമ്പാറ ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ വിപിൻ (26), പ്രധാനി ഹൗസിൽ നൗഷാദ് (24), അജിത്ത് (21) എന്നിവരെയാണ് കാണാതായത്. വഞ്ചിയിൽ ഉണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇവർ സുഹൃത്തിെൻറ വീട്ടിലേക്ക് വഞ്ചിയിൽ പോകുകയായിരുന്ന വത്രേ. വൈകിട്ടാണ് സംഭവം.
കലക്ടര്‍ വി.ആര്. കൃഷ്ണ തേജ സംഭവസ്ഥലം സന്ദര്‍ശിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തൃശൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂവിലെ സ്കൂബ ടീമും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.